മെഗാ വാക്കത്തോണും തൂഫാൻ കമാന്റോ പ്രഖ്യാപനവും നടത്തി
ദ്വാരക: ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎൻഎസ്) യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘തൂഫാൻ കമാന്റേ്റോ’ പ്രഖ്യാപനവും ദ്വാരക ടൗണിലേക്ക് മെഗാ വാക്കത്തോണും സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് റവ.ഫാ. സെബാസ്റ്റ്യൻ പി. ജെ. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും ആരോഗ്യസംരക്ഷണവും വളർത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് മമ്മൂട്ടി തോക്കൻ ചടങ്ങിൽ മുഖ്യസന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോമോൻ കെ. എസ്. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്‌കൂളിലെ വിവിധ അധ്യാപകർ യോഗത്തിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിക്കുകയും പരിപാടിയെ അഭിനന്ദിക്കുകയും ചെയ്‌തു. തുടർന്ന് നടന്ന വാക്കത്തോണിൽ നിരവധി വളന്റിയർമാരും വിദ്യാർത്ഥികളും പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ അഭിലാഷ് അബ്രഹാം ചടങ്ങിന് നന്ദി രേഖപ്പെടുത്തി
