Event More NewsFeature NewsNewsPoliticsPopular NewsRecent News

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് : വാർഷിക ദിനത്തിൽപ്രതിഷേ ധിച്ചു

പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയോട് സർക്കാരുകൾ അവഗണന തുടരുകയാണെന്ന് ആരോപിച്ച് വാർഷിക ദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംഘടനകളുടെയും ജനകീയ കർമ സമിതിയുടെയും നേതൃത്വത്തിൽ ആയിരുന്നു സമര പരിപാടി കൾ. റോഡിന് തറ ക്കല്ലിട്ടതിന്റെ 32-ാം വാർഷിക ദി നാചരണത്തിന്റെ ഭാഗമായാണു പ്രതിഷേധം സംഘടിപ്പിച്ചത്. റിലേ സമരപ്പന്തലിൽ സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകളുടെ കൊടികൾ നാട്ടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഭരണകൂടങ്ങൾക്കെതിരെ സമരക്കാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. റോഡിനു വേണ്ടി ഭൂമിയും മറ്റ് വസ്‌തുക്കളും സൗജന്യമായി വിട്ടു നൽകിയ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതീകമായി 32 പേർ ചേർന്ന് തറക്കല്ലിടലിനു സ്‌ഥാപിച്ച ശിലാഫലകത്തിൽ 32 മെഴുകുതിരികൾ തെളിച്ചു.
തുടർന്നു നടന്ന പൊതു സമ്മേള നം എകെസിസി മാനന്തവാടി രൂ പത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആൾക്കൂട്ടത്തെ കാണുമ്പോൾ വാഗ്ദാനങ്ങൾ നൽകുന്നവരല്ല, മറിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നവരാകണം ജനപ്രതിനിധികളെന്നും നാടിന്റെ ആവശ്യങ്ങൾക്കു നേരെ മുഖം

തിരിക്കുന്നത് ശരിയായ സമീപനം അല്ലെന്നും അദ്ദേഹം പറ ഞ്ഞു. കർമ സമിതി പ്രസിഡന്റ് ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. സമര പോരാട്ടങ്ങളിൽ മത സംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ എസ് വൈഎസ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, ബദൽ റോഡും മെഡിക്കൽ കോളജും എന്ന വിഷയത്തിൽ അഡ്വ. എൽ ദോ എന്നിവർ
പ്രസംഗിച്ചു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രാജൻ, എസ്‌ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ കുണ്ടാല, വി. രാജൻ, കെ. ഖാലിദ്, ഇ.കെ. ദിവാകരൻ, മൊയ്തു കാവുങ്കൽ, മുഹമ്മദ് ഫാരിസ്, കെ ശ്രീധരൻ് സി.കെ. ആലിക്കുട്ടി, പി. സണ്ണി, കമൽ ജോസഫ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *