Feature NewsNewsPopular NewsRecent News

സർവോദയ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു

ഏച്ചോം: വ്യക്തി താൽപ്പര്യങ്ങൾക്കപ്പുറം സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടു വരാനുള്ള മനസ്സ് വിദ്യാർഥികളിൽ സൃഷ്ടിക്കുമ്പോഴാണ് ഒരു വിദ്യാലയം യഥാർത്ഥത്തിൽ വളരുന്നതെന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അഭിപ്രായപ്പെട്ടു . സർവോദയ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജർ ഫാ.ജേക്കബ് കുമ്മിണിയിൽ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി ടി.സിദ്ദിഖ് സന്ദേശം നൽകി. ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ. ഹെൻറി പട്ടരുമഠത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി 11 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം ഉഷ വിജയൻ എംഎൽഎ നിർവഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മി ആലക്കമുറ്റം ജൂബിലി സുവനീയർ പ്രകാശനം ചെയ്തു. വിദ്യാർഥികൾക്കുള്ള പഠനോപകരണം വിതരണം വാർഡ് മെമ്പർ ജയലക്ഷ്മി പരാരി നടത്തി.
പിടിഎ പ്രസിഡൻ്റ് എ. ഇ. ഗിരീഷ്, ജൂബിലി കമ്മിറ്റി ചെയർമാൻ ഫാ.ബിജു ജോർജ്, എസ്എംസി ചെയർമാൻ ഡോണി കുര്യൻ, പൂർവാധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, സാംസ്കാരിക പ്രവർത്തകൻ ഏച്ചോം ഗോപി, പ്രിൻസിപ്പൽ സിസ്റ്റർ ഒ.ബീന, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി പോൾ, ജൂബിലി കൺവീനർ വി.ഡി.തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഇല്ലം ബാൻ്റ് നയിച്ച സംഗീതവിസ്മയം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *