ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
മാനന്തവാടി: മാനന്തവാടി ബാർ അസോസിയേഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സ്പെക്ട്ര ഡയഗ്‌നോസ്റ്റിക് സെന്റർ മാനന്തവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബാർ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്‌ജ് ബിജു ഉദ്ഘാടനം ചെയ്.ബാർ അസോസിയേഷൻ പ്രസിഡൻ്റ് സി. ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്യാം ജേക്കബ് സ്വാഗതം ആശംസിച്ചു. മുൻസിഫ് മജിസ്ട്രേറ്റ് ആനന്ദ് പരത്തറ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഡോ. ഫാത്തിമത്ത് സുഹറ, ഡോ. രജിഷ് എം, ഡോ. അശ്വതി ഭരതൻ, ഡോ. രേഖ ആകാശ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ക്യാമ്പിൽ വെച്ച് സൗജന്യ ആയുർവേദ മരുന്ന് വിതരണവും വിവിധ രോഗനിർണയ പരിശോധനകളും നടന്നു.
മെഡിക്കൽ ഓഫീസർമാരും സ്പെക്ട്ര ഡയഗ്നോസ്റ്റിക് സെൻ്ററിലെ ടെക്നീഷ്യൻമാരും പരിശോധനകൾക്ക് നേതൃത്വം നൽകി. ബാറിലെ അഭിഭാഷകർ, അഭിഭാഷക കുടുംബാംഗങ്ങൾ, കോടതി ജീവനക്കാർ, അഡ്വക്കറ്റ് ക്ലർക്കുമാർ തുടങ്ങി നിരവധിയാളുകൾ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്തി. ചടങ്ങിൻ്റെ അവസാനത്തിൽ അഡ്വക്കറ്റ് നാഫൽ ബാരിക്കൽ നന്ദി രേഖപ്പെടുത്തി.
