ചീയമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു .
ചീയമ്പം: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടത്തപ്പെടുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. ബേസിൽ പോൾ കരനിലത്ത് ചെയർമാനായും, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ വൈസ് ചെയർമാനായും, സെക്രട്ടറി എ.കെ ഏലിയാസ് ആയത്തുകുടിയിൽ ജനറൽ കൺവീനറായും, റെജി ആയത്തുകുടിയിൽ പബ്ലിസിറ്റി കൺവീനറായുമുളള ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി വിവിധ സബ് കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു .
