Event More NewsFeature NewsNewsPoliticsPopular NewsRecent News

സുഗമ ഹിന്ദി പരീക്ഷയിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളിന്

കൽപ്പറ്റ: കേരള ഹിന്ദി പ്രചാര സഭ കേരളത്തിലെ വിദ്യാലയങ്ങളിൽ നടത്തിയ 2025-26 അധ്യയന വർഷത്തെ സുഗമ ഹിന്ദി പരീക്ഷയിൽ പൊതുവിദ്യാലയ വിഭാഗത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഹിന്ദി പ്രചാര സഭ സംഘടിപ്പിച്ച പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് സ്‌കൂളിന് ഈ അംഗീകാരം ലഭിച്ചത്.കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന സുഗമ ഹിന്ദി പരീക്ഷാ സമ്മാന വിതരണ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബാലാമണി ടീച്ചറിൽ നിന്ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ അലി.കെ യും ഹിന്ദി അധ്യാപകൻ ഫാസിലും പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ വിവിധ സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും, അധ്യാപകരും, രക്ഷിതാക്കളും
പങ്കെടുത്തു.

ചടങ്ങ് കോഴിക്കോട് നോർത്ത് എം.എൽ. എ, അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിഭാഗങ്ങളിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.

കവിയും ഗാന രചയിതാവുമായ രഘുനാഥൻ കൊളത്തൂർ, വിവർത്തകനും, കോഴിക്കോട് ബുക്ക് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ :എൻ. എം.സണ്ണി, സോമശേഖരൻ നായർ, അനിൽകുമാർ. ആർ, എൻ. വിജയ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *