മാനന്തവാടി ജിയുപിഎസിൽ വികസന സെമിനാർ നടത്തി
മാനന്തവാടി: 1865 ൽ ആരംഭിച്ച ഗവൺമെന്റ് യുപി സ്കൂൾ മാനന്തവാടി യുടെ വികസന കാഴ്ചപ്പാടുകൾ മുൻനിർത്തിക്കൊണ്ട് ജനപ്രതിനിധികളും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും രക്ഷാകർത്ത സമിതിയും ചേർന്നുകൊണ്ട് വികസന സെമിനാർ നടത്തി. അക്കാദമിക് നിലവാരം, ഭൗതിക സാഹചര്യം, നൂതന സാങ്കേതിക വിദ്യ, സാമൂഹിക പങ്കാളിത്തവും പിന്തുണയും തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിക്കൊണ്ട് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സെമിനാർ നടത്തിയതി.വാർഡ് കൗൺസിലർ കെ ഹംസ പി കെ യുടെ അധ്യക്ഷതയിൽ മാനന്തവാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി എസ് മൂസ സെമിനാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് അരുൺ ദാസ്, എം പി ടി എ പ്രസിഡണ്ട് ഷമീന സ്റ്റാഫ് സെക്രട്ടറി അനൂപ് കുമാർ എന്നിവർ ചർച്ചകൾക്ക് തുടക്കം കുറിച്ചു
സീനിയർ അസിസ്റ്റൻ്റ് അനിൽ ജ്യോതി എസ് ഫ്രാൻസിസ് സ്വാഗതവും സീനിയർ അധ്യാപിക ലൗലി എ എ നന്ദിയും പറഞ്ഞു.
