Event More NewsFeature NewsNewsPoliticsPopular NewsRecent News

എമ്മാവൂസ് വില്ലയുടെ ആദ്യകാല അധ്യാപികയെ അനുസ്മരിച്ചു.

മാനന്തവാടി:മാനന്തവാടി, തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിന്റെ ആദ്യ അധ്യാപികയായിരുന്ന സി : പെർപ്പത്വാ (എഫ്. സി. സി ) യുടെ അനുസ്മരണം നടത്തി. തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ 1980 ഡിസംബർ 8 ന് തുടങ്ങിയപ്പോൾ ആദ്യ കാല അധ്യാപികയായി പ്രവർത്തിച്ചസി.പെർപ്പ ത്വാ ( എഫ്. സി. സി ) യുടെ അനുസ്മരണമാണ് സ്കൂളിൽ നടത്തിയത് .

ആദ്യകാല അധ്യാപിക സി : പെർപ്പത്വാ ( എഫ്. സി. സി ) യുടെ കീഴിൽ വിദ്യ അഭ്യസിച്ച 12 വിദ്യാർത്ഥികളിൽ ഒരാളായിരുന്ന സാബു ഇന്ന് എമ്മാവൂസ് വില്ലയുടെ സ്വന്തം പാചകക്കാരനായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സാബു സ്കൂളിൽ തുടരുന്നു. അധ്യാപികയുടെ അനുസ്മരണ യോഗത്തിൽ ആദികാല വിദ്യാർത്ഥിയായ സാബുവിനെയും യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു.

സി. ജെസ്സി ഫ്രാൻസീസിന്റെ നേതൃത്വത്തിൽ സി. ഹെലൻ, സി. ജയ്മി,നിഷ, സി. സിൻസി, സി. ടെസ്ലിൻ, സി. അനി, ഷൈനി, ചിഞ്ചു, സി. രഞ്ജിത, അഞ്ജന, സി. ജോഫി അനുസ്മരണ പ്രോഗ്രാമിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *