Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorizedWorldഇന്ത്യകൃഷി

ഉദ്യോഗാർഥികൾ ക്ക് നീതി ലഭിക്കും വരെ സമരം -തുടരും യുവമോർച്ച

കൽപറ്റ: പി.എസ്.സി ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കും വരെ യുവമോർച്ച സമരം തുടരുമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ പ്രശാന്ത് മലവയൽ . പി.എസ്.സി ക്രമക്കേടുകൾക്കെതിരേയും തിരുവനന്തപുരത്തെ പി എസ് സി ഉദ്യോഗാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുവമോർച്ച വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ്. ഉദ്യോഗാർഥികളുടെ സമരത്തെ കണ്ടില്ലാ എന്നു നടിക്കുകയാണ് സർക്കാർ. പാറ്റ സമരത്തിന് ഡൽഹിയിൽ പോയ മുഖ്യമന്ത്രി കേരളത്തിലെ ഉദ്യോഗാർഥികളുടെ കണ്ണീര് കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ജില്ല പ്രസിഡൻ്റ് യദു കൃഷ്ണ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം മുഖ്യപ്രഭാഷണം നടത്തി. അരുൺ ഭരത്, അഖിൽ കേളോത്ത്, രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം, ബിനീഷ് പുൽപള്ളി, പുനത്തിൽ രാജൻ, ടി.എം സുബീഷ്, വിൽഫ്രഡ് ജോസ് , പി.ജി ആനന്ദ് കുമാർ ,സുകുമാരൻ പടിഞ്ഞാറത്തറ, ശശിമോൻ , ശിവദാസൻ വിനായക തുടങ്ങിയവർ സംസാരിച്ചു. മാർച്ചിനു ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്സ് ചെയ്ത് നീക്കി

Leave a Reply

Your email address will not be published. Required fields are marked *