ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
നൂൽപുഴ: വിദ്യാർഥികളിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ലൂർ നൂൽപുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനവും ക്ലാസും എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം നിർവഹിച്ചു. ചടങ്ങിൽ വിമുക്തി മിഷന്റെ ബോധവൽക്കരണ ബ്രോഷറുകൾ ജില്ലാ കോർഡിനേറ്റർ പ്രിൻസിപ്പലിന് കൈമാറി. ലഹരിയുണ്ടാക്കുന്ന ശാരീരിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ മാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളോട് വിശദീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ആർ.സതീഷ്, അനുപമ കെ.ജോസഫ്, എൻ.എസ്.രഞ്ജിത, ഐശ്വര്യ ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർഥി ലീഡർ എസ്. അഭിജിത് സ്വാഗതവും കെ.ആർ.അഞ്ജലി നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സെമിനാറിൽ പങ്കെടുത്തു.
