Feature NewsNewsPopular NewsRecent News

ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

നൂൽപുഴ: വിദ്യാർഥികളിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ലൂർ നൂൽപുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു.
​സെമിനാറിന്റെ ഉദ്ഘാടനവും ക്ലാസും എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം നിർവഹിച്ചു. ചടങ്ങിൽ വിമുക്തി മിഷന്റെ ബോധവൽക്കരണ ബ്രോഷറുകൾ ജില്ലാ കോർഡിനേറ്റർ പ്രിൻസിപ്പലിന് കൈമാറി. ലഹരിയുണ്ടാക്കുന്ന ശാരീരിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ മാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളോട് വിശദീകരിച്ചു.

​സ്‌കൂൾ പ്രിൻസിപ്പൽ പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ആർ.സതീഷ്, അനുപമ കെ.ജോസഫ്, എൻ.എസ്.രഞ്ജിത, ഐശ്വര്യ ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു.

​വിദ്യാർഥി ലീഡർ എസ്. അഭിജിത് സ്വാഗതവും കെ.ആർ.അഞ്ജലി നന്ദിയും രേഖപ്പെടുത്തി. സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും സെമിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *