സീതായനം പുസ്തക പ്രകാശനവും പ്രഭാഷണവും നാളെ; ഡോ.രാജു നാരായണ സ്വാമി ഐഎഎസ് മുഖ്യാതിഥി
പനമരം: കൃഷ്ണണന്മൂല ശ്രീകൃഷ്‌ണക്ഷേത്രത്തിൽ സീതായനം രാമായണമാസ പരിപാടികൾ ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. അദ്ഭുതരാമായണത്തിലെ സീതാസഹസ്രനാമം ലഘു പുസ്തമയാക്കിയതിൻ്റെ പ്രകാശനവും, മധുരം രാമായണം എന്ന വിഷയത്തിലുള്ള പ്രഭാഷണവും നടക്കും. കേരള സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും. സീതാ സഹസ്രനാമസ്തോത്രം പുസ്തകത്തിന്റെ സംശോധനം നടത്തിയ എസ് സർവ്വേശ്വരൻ നായരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് സീതാ സഹസ്രനാമത്തിൻ്റെസമൂഹ പാരായണം നടക്കും.ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പാഞ്ചജന്യം സന്നദ്ധസേവാ സംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. രാമായണ മാസത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെയും പാഞ്ചജന്യത്തിൻ്റെയും നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് രാമയണസന്ധ്യയും നടന്നു വരുന്നുണ്ട്.
