സഡാക്കോസസാക്കിഅനുസ്മരണവുംയുദ്ധവിരുദ്ധ-ലഹരിവിരുദ്ധസന്ദേശ സദസ്സും
മാനന്തവാടി:മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ സഡാക്കോ സസാക്കി അനുസ്മരണവും യുദ്ധവിരുദ്ധ-ലഹരിവിരുദ്ധ സന്ദേശ സദസ്സും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.സി. തോമസ് അധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ.പി.അജീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർഥികൾക്ക് യുദ്ധവിരുദ്ധ-ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾ നിർമ്മിച്ച സഡാക്കോ കടലാസ് കൊക്കുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
ചടങ്ങിൽ ഒ.ജെ.ബിജു, എം.പി.രവീന്ദ്രൻ, എം.ജെ.അഗസ്റ്റിൻ, കെ.വി.നിസ്സി,കെ.ആർ. രജനി,എൻ.സിജുരാജ്, അബ്ദുൾ റഷീദ്,സന്ധ്യ അലക്സ്,എൻ.സി.ഷജന, എൻ.കെ.ഹർഷ, വൊളൻ്റിയർ ലീഡർ അർഷാദ് അൻവർ തുടങ്ങിയവർ ആശംസകൾ നേർന്നു. വൊളൻ്റിയർ ലീഡർ അവന്തിക അനീഷ് നന്ദി രേഖപ്പെടുത്തി.
