ആർ.ഗോപാലകൃഷ്ണനെപത്മപ്രഭആദരിച്ചു
കൽപറ്റ: വയനാട്ടിലെ ആദ്യകാല ഗായകരിൽ ഒരാളും കേരളത്തിലെ വിവിധ വേദികളിൽ സാന്നിധ്യമറിയിക്കുകയും ചെയ്ത ആർ . ഗോപാലകൃഷ്ണനെ പത്മപ്രഭ പൊതു ഗ്രസ്ഥാലയം ആദരിച്ചു.
എം.പി. വീരേന്ദ്രകുമാർ ഹാളിൻ നടന്ന ചടങ്ങിൽ ഗ്രസ്ഥാലയം രക്ഷാധികാരി പി. എം. കെ. നമ്പ്യാരും പ്രസിഡൻ്റ് ടി.വി രവീന്ദ്രനും ചേർന്ന് ഗോപാല കൃഷ്ണനെ പൊന്നാടയണിയിച്ചു. സെക്രട്ടറി കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഇ. ശേഖരൻ, പി.വി. വിജയൻ, ഷെർളി സെബാസ്റ്റ്യൻ, പി.സി.സോമൻ എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞു.
