Feature NewsNewsPopular NewsRecent News

വയനാട് ഗവ. മെഡിക്കൽകോളേജിന് ആശ്വാസം:ഈ വർഷവും 50എം.ബി.ബി.എസ് സീറ്റുകൾക്ക്അനുമതി

മാനന്തവാടി: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഈ അക്കാദമിക് വർഷവും 50 വിദ്യാർഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം നൽകാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) അനുമതി നൽകി. വയനാടിനൊപ്പം കാസർകോട് ഗവ. മെഡിക്കൽ കോളേജിലും 50 സീറ്റുകളിലേക്ക് പ്രവേശനാനുമതി ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷമാണ് വയനാട് മെഡിക്കൽ കോളേജിൽ ആദ്യമായി എം.ബി.ബി.എസ് വിദ്യാർഥികളുടെ പ്രവേശനം ആരംഭിച്ചത്. പുതിയ ബാച്ച് കൂടി എത്തുന്നതോടെ കോളേജിലെ ആകെ മെഡിക്കൽ വിദ്യാർഥികളുടെ എണ്ണം 100 ആയി ഉയരും. മലയോര ജില്ലയായ വയനാടിൻ്റെ ആരോഗ്യ സൗകര്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് എൻ.എം.സി.യുടെ ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *