Feature NewsNewsPopular NewsRecent News

എടവക ഗ്രാമപഞ്ചായത്ത് പിഎംഎവൈ ഗുണഭോക്ത സംഗമം നടത്തി

എടവക: എടവക ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ അവലോകന യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടത്തി. എസ് സി, എസ് ടി,ജനറൽ വിഭാഗങ്ങളിലായി അറുപതോളം ഉപഭോക്താക്കൾ പങ്കെടുത്തു. പ്രസിഡൻ്റ് ഗിരിജാ സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് മുസ്‌തഫ തയുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിന്നമ്മ ജോസ്, മുതിർന്ന മെമ്പർ ജയപ്രകാശ്, എന്നിവർ സംസാരിച്ചു.മറ്റു ഭരണസമിതി അംഗങ്ങൾ പ്രോജക്‌ട് ഡയറക്ട‌ർ ശ്രീജിത്ത്, ജോയിൻ്റ് ബി ഡി ഒ അഷറഫ്, പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാഫുകൾ, പഞ്ചായത്ത് വിഇഒ നിവിൻ തുടങ്ങിയവർ പങ്കെടുത്തു. മെമ്പർ ഷിൽസൺ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *