ജനപ്രതിനിധികളെ കർഷകകോൺഗ്രസ്ആദരിച്ചു
കല്‍പ്പറ്റ: കൃഷി മന്ത്രി ടി. സിദ്ദിഖ്, എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആദരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. വിന്‍സന്റിനെ അനുമോദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീസ് മുരിയന്‍കാവില്‍, വി.ഡി. ജോസ്, പി.എ. പൗലോസ്, എം.എ. പൗലോസ്, ബൈജു ചാക്കോ, പരിതോഷ്‌കുമാര്‍, മൊയ്തു, കെ.ജെ. ജോണ്‍, പ്രമോദ് തൃക്കൈപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
