Feature NewsNewsPopular NewsRecent News

വയനാട് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വയനാട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ വെള്ളപൊക്ക-മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ 157 കുടുംബങ്ങളിലെ 461 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 152 പുരുഷന്മാരും 188 സ്ത്രീകളും 98 കുട്ടികളും 23 പ്രായമായവരുമാണ് ക്യാമ്പിൽ കഴിയുന്നത്. വൈത്തിരി താലൂക്കിൽ 10 ഉം മാനന്തവാടി താലൂക്കിൽ മൂന്നും സുൽത്താൻ ബത്തേരി താലൂക്കിൽ രണ്ടും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

വൈത്തിരി താലൂക്കിലെ കാപ്പുവയൽ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്‌കൂൾ, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്‌കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂൾ, അച്ചൂരാനം എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ സ്‌കൂൾ, മക്കിയാട് ഹോളി ഫെയ്‌സ്‌ സ്കൂ‌ൾ, പേരിയ ജി.യു.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിൻകര ജി.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *