‘അടുത്ത ലോകകപ്പിനുണ്ടാകുമോ?വെളിപ്പെടുത്തി മെസി
രണ്ടേ രണ്ട് മൽസരങ്ങളാണ് അർജന്റീനയുടേതായി ലോകകപ്പിൽ ഇതുവരെ കഴിഞ്ഞത്. അൾജീരിയയ്ക്കെതിരെ മൂന്നും ഓസ്ട്രിയയ്ക്കെതിരെ രണ്ടും ഗോളുകൾ അതിൽ മെസിയുടെ വക. ആറ് ലോകകപ്പുകളിൽ നിന്നായി 18 ഗോളുകളാണ് സമ്പാദ്യം. ലോകകപ്പിലെ റെക്കോർഡ്. അടുത്ത ലോകകപ്പിലും മെസിയുണ്ടാകുമോ എന്നതാണ് ആരാധകർക്കിടയിലെ ചൂടൻ ചർച്ച. 2030 ൽ സ്പെയിനിൽ ലോകകപ്പ് എത്തുമ്പോൾ ഫുട്ബോളിന്റെ മശിഹയ്ക്ക് 42 വയസ് പൂർത്തിയാകും. എന്നാലും മെസിയില്ലാതെ എന്ത് ഫുട്ബോളെന്ന് പറയുന്ന ആരാധകരോട് ആ ചോദ്യത്തിന് മെസി മറുപടി നൽകി.
‘എനിക്കീ ടീമിനായി സംഭാവന ചെയ്യാൻ
കഴിയുമെന്ന് തോന്നുന്ന കാലത്തോളം,
അതിനുള്ള ശാരീരികശേഷിയുള്ള
കാലത്തോളം കളി തുടരും’ എന്നാണ്
മെസിയുടെ മറുപടി. അന്നത്തെ
ടീമിലുണ്ടാകുമെന്ന്
കരുതുന്നുണ്ടോയെന്ന
ചോദ്യത്തിന് ‘ എനിക്കറിയില്ല. സത്യം
പറഞ്ഞാൽ അതേക്കുറിച്ചൊന്നും
ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ഞാൻ ഈദിവസം, ഈ നിമിഷത്തിലാണ്
ജീവിക്കുന്നത്. ഇപ്പോൾ ചെയ്യുന്ന
കാര്യങ്ങളിലാണ് ശ്രദ്ധയത്രയും
നൽകുന്നത്’- താരം
കൂട്ടിച്ചേർത്തു. ഇന്നലെയായിരുന്നു
മെസിയുടെ 39-ാം പിറന്നാൾ.
ഗ്രൂപ്പ് ജെയിൽ കളിച്ച രണ്ട് മൽസരത്തിലും ജയിച്ച അർജന്റീന നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. അൾജീരിയയെ 3-0ത്തിന് തകർത്ത മൂന്ന് ഗോളും മെസിയാണടിച്ചത്. ഓസ്ട്രിയയെ 2-0ത്തിനും തോൽപ്പിച്ചു.
ജോർജിയയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മൽസരം.
