Event More NewsFeature NewsNewsPoliticsPopular NewsRecent News

പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് : മന്ത്രിതല യോഗം ഇന്ന്

കൽപറ്റ: പൂഴിത്തോട് -പടി ഞ്ഞാറത്തറ ബദൽ റോഡ് വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി പി.കെ.ബഷീർ വിളിച്ച യോഗം ഇന്ന് മന്ത്രിയുടെ ചേംബറിൽ ഉച്ചയ്ക്ക് 12ന് നടക്കും. വനം, റവന്യു മന്ത്രിമാർ, ഷാഫി പറമ്പിൽ എംപി, സ്‌ഥലം എം എൽഎമാർ, ഉന്നത ഉദ്യോഗ സ്‌ഥർ എന്നിവർ പങ്കെടുക്കും.

ബദൽ റോഡ് യാഥാർഥ്യമാ ക്കാൻ ഉന്നതതല യോഗം ചേര ണമെന്ന് മന്ത്രി ടി.സിദ്ദീഖ്, ഷാഫി പറമ്പിൽ എംപി, ഫാത്തിമ തഹ്ലിയ എംഎൽഎ എന്നിവർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

കഴിഞ്ഞ 13ന് കോഴിക്കോട്, വയനാട് ജില്ലകളിലെ ജനപ്രതി നിധികളെ പങ്കെടുപ്പിച്ച് ജനപ്രതിനിധി സംഗമവും നടത്തി റോഡി നു വേണ്ടിയുള്ള ശ്രമം ഊർജിത
മാക്കാൻ തീരുമാനിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ബദൽ റോഡി നെക്കുറിച്ച് സൂചിപ്പിച്ചില്ലെന്ന് ആരോപിച്ച് കർമസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടി നടത്തിയിരുന്നു. എന്നാൽ റോഡ് യാഥാർ ഥ്യമാക്കാൻ അടിയന്തര നടപടി യെടുക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു.

റോഡിന്റെ പ്രാഥമിക ഡിപി ആർ തയാറാക്കിയെങ്കിലും തുടർ നടപടികൾ മുടങ്ങിയതാണ് പ്രശ്നം. ടണൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പുതിയ റൂട്ടിൽ വന ഭൂമിയിലൂടെയുള്ള ദൂരം കുറഞ്ഞിട്ടുണ്ട്. ഡിപിആർ സർക്കാർ അംഗീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *