Event More NewsFeature NewsNewsPoliticsPopular NewsRecent News

സിനിമാമേഖലയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; ബജറ്റിൽ പ്രതികരിച്ച് മോഹൻലാൽ

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ അഭിനന്ദനവുമായി നടൻ മോഹൻലാൽ. പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാരിന്റെ ഈ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണെന്നും മോഹൻലാൽ പറഞ്ഞു.ഈ പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി സതീശനും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനും മോഹൻലാൽ നന്ദി അറിയിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *