Event More NewsFeature NewsNewsPoliticsPopular NewsRecent News

പ്രിയദർശിനി’ പദ്ധതി: കൊഴുവണ ബസ്സിന് വെള്ളച്ചാലിൽ ആവേശോജ്വല സ്വീകരണം

ചീരാൽ: “പ്രിയദർശിനി” പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര
അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് വെള്ളച്ചാൽ, കൊഴുവണ
പ്രദേശവാസികൾ കെ.എസ്.ആർ.ടി.സി ബസ്സിന് സ്വീകരണം നൽകി. കുറഞ്ഞ വേതനത്തിന് വിവിധ തൊഴിലുകൾക്കായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ആശ്വാസമാണെന്നും ഇത് കുടുംബ വരുമാനത്തിന് കരുത്തുപകരുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പദ്ധതിയെ നിസ്സാരവൽക്കരിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ഖേദകരമാണെന്നും യോഗം വിലയിരുത്തി.

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. ബേബി
അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഷീജ രാജു സ്വീകരണ
പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജെ.എ. രാജു മാസ്റ്റർ, വി.ടി. രാജു, കെ.സി.കെ. തങ്ങൾ, രാഹുൽ ആലിങ്കൽ, കെ.എ. സുകുമാരൻ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന്റെ ഭാഗമായി പ്രദേശവാസികൾക്ക് പായസ വിതരണവും നടത്തി. രജീഷ്, വിജയൻ, ബാലൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *