‘പോസ്റ്റുമോർട്ടത്തിനിടെ പുരുഷ ലിംഗങ്ങളുടെ വലിപ്പം നോക്കും! കമന്റടിക്കുമെന്ന് വനിതാ ഡോക്ടർ; രൂക്ഷവിമർശനം
ഡേറ്റിങിന് ഒപ്പം വന്ന പെൺകുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്ത പൈസ ‘മുതലാക്കാൻ’ ലൈംഗികമായി ഉപയോഗിച്ചുവെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സാൻഡപ് കൊമേഡിയൻ പണിത് മോറിന്റെ ഷോ വീണ്ടും വിവാദത്തിൽ. പരിപാടിയിൽ പങ്കെടുത്ത ഡോക്ടറായ യുവതിയുടെ വെളിപ്പെടുത്തലാണ് സൈബറിടങ്ങളിൽ രൂക്ഷ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്ന പുരുഷൻമാരുടെ മൃതദേഹങ്ങൾ നോക്കി കമന്റടിക്കുമെന്നും സ്വകാര്യ ഭാഗങ്ങളെ കുറിച്ചാകും ഈ ‘തമാശ’യെന്നുമാണ് സെജാൽ പവാർ എന്ന യുവതി പരിപാടിക്കിടെ പറഞ്ഞത്. മുംബൈയിലെ KEM ആശുപ്രതിയിലെ ഡോക്ടർ സെജലെന്നാണ് ഇൻസ്റ്റഗ്രാമിലുള്ളത്. വിവാദമായതിന് പിന്നാലെ ഇവർ അക്കൗണ്ട് പ്രൈവറ്റാക്കി.
