Event More NewsFeature NewsNewsPoliticsPopular NewsRecent News

24കാരന് ഗർഭപാത്രമുണ്ടെന്ന് സ്കാനിങ് റിപ്പോർട്ട്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധനാ പിഴവെന്ന് പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്‌കാനിങ്ങിൽ പിഴവെന്ന് പരാതി. 24 വയസുള്ള യുവാവിന് സ്‌കാനിങ്ങിൽ ഗർഭപാത്രം ഉണ്ടെന്ന് റിപ്പോർട്ട് നൽകി. വൃക്കയിൽ കല്ലിന് ചികിത്സ തേടിയെത്തിയ യുവാവിനാണ് തെറ്റായ റിപ്പോർട്ട് നൽകിയത്.

കഴക്കൂട്ടം സ്വദേശി ഷിഹാസിനാണ് ദുരനുഭവമുണ്ടായത്. ഫെബ്രുവരിയിലായിരുന്നു സ്കാനിങ് നടത്തിയത്. മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സ്‌കാനിങ്ങിലെ പിഴവ് പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് മെഡിക്കൽ കോളജിൽ തിരിച്ചെത്തി കാര്യം ചോദിച്ചപ്പോൾ അധികൃതർ ഒഴിഞ്ഞുമാറി. പിന്നാലെ ബഹളം വെച്ചപ്പോൾ പുതിയ റിപ്പോർട്ട് നൽകുകയും ചെയ്തു.

മെഡിക്കൽ കോളജ് സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും ഷിഹാസ് പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവിച്ചത് പ്രിന്റിങ്ങിൽ വന്ന പിശകാണെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *