Event More NewsFeature NewsNewsPoliticsPopular NewsRecent News

വാട്സ്ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നു; മുന്നറിയിപ്പുമായി മെറ്റ

ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്സ്ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ചാരവൃത്തി നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മെറ്റ. ഇറ്റലിയിലെ നൂറുകണക്കിന് ഐഫോൺ ഉപയോക്താക്കൾ ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ മെസ്സേജിംഗ് ആപ്പായ വാട്‌സ്ആപ്പിന്റെ അതേ രൂപത്തിലുള്ള വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് വ്യക്തികളെ നിരീക്ഷിക്കുന്നത്.
ഇറ്റലി ആസ്ഥാനമായുള്ള നിരീക്ഷണ കമ്പനിയായ ‘എസിജിന്റ്’ ആണ് ഈ നീക്കത്തിന് പിന്നിലെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഇറ്റലിയിലെ തന്നെ ‘എസ്ഐഒ’ എന്ന കമ്പനിയുടെ ഉപവിഭാഗമാണിത്. നിയമപാലകർക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സാങ്കേതികവിദ്യ നൽകുന്ന സ്ഥാപനമാണ് തങ്ങളെന്നാണ് എസ്ഐഒ അവകാശപ്പെടുന്നത്. ഔദ്യോഗിക വാട്‌സാപ്പ് ആപ്പിന് സമാനമായ രൂപമായതിനാൽ ഉപയോക്താക്കൾക്ക് ഇത് തിരിച്ചറിയാൻ പ്രയാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *