Event More NewsFeature NewsNewsPoliticsPopular NewsRecent News

സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് അറിവും സംസ്‌കാരവും: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട:അധികാരബലമോ, അംഗബലമോ കൊണ്ടല്ല അറിവും സംസ്‌കാരവും കൊണ്ടാണ് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നതെന്നും അതിന് മനുഷ്യ ചരിത്രം സാക്ഷിയാണെന്നും ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണി
പറഞ്ഞു.
അൽ ഫുർഖാൻ സ്കൂളിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജി കെ വി മുഖ്യപ്രഭാഷണം നടത്തി.ജസീൽ അഹ്സനി,
ഉസ്മാൻ മുസ്‌ലിയാർ , ജുനൈദ് ബുഖാരി,മജീദ് മുസ്‌ലിയാർ എം. സി, ഹാരിസ് സഖാഫി, ഉമർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *