ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് പദ്ധതിയുമായി ഐഡിഎ
കല്‍പ്പറ്റ: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ച് ഡി-സേഫ് എന്ന പേരില്‍ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കുന്നു. ജില്ലാതല ഉദ്ഘാടനം 29ന് രാവിലെ ഒമ്പതിന് മേപ്പാടി അരപ്പറ്റ നസീറ നഗറിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.രജിത്ത് മംഗലശേരി നിര്‍വഹിക്കും. ഐഡിഎ ജില്ലാ ബ്രാഞ്ച് ഭാരവാഹികളായ ഡോ.നൗഷാദ് പള്ളിയാല്‍, ഡോ.ഫ്രന്‍സ് ജോസ്, ഡോ.നിഷ ബിബിന്‍, ഡോ.അരുണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ജില്ലയിലെ മുഴുവന്‍ ഡെന്റില്‍ ക്ലിനിക്കുകളിലെയും ഡോക്ടര്‍മാരും ജീവനക്കാരും വിവിധ കേന്ദ്രങ്ങളില്‍ കുത്തിവയ്പ് എടുക്കും. സംസ്ഥാനത്ത് വിവിധ ക്ലിനിക്കുകളില്‍നിന്നുള്ള 4,000ല്‍ അധികം പേര്‍ കുത്തിവയ്പ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിക്ക് ഇന്ത്യ ബുക് ഓഫ് റിക്കാര്‍ഡ്‌സ് അംഗീകാരം നേടുന്നതിന് അപേക്ഷ സമര്‍പ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു
