Feature NewsNewsPopular NewsRecent News

‘സഞ്ജുവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു’; ധോണിയും സഞ്ജുവും സംസാരിക്കുന്ന വിഡിയോ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: പുതിയ ഐപിഎൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചെന്നെ സൂപ്പർ കിങ്സ് ജേഴ്‌സിയിൽ ധോണിയും സഞ്ജുവും കളത്തിലിറങ്ങുന്നത് കാണാനാണ്. എന്നാൽ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ സഞ്ജുവും ധോണിയും മൈദാനത്തിൻ്റെ നാടുവിലിരുന്നു സംസാരിക്കുന്ന റീൽ പങ്കുവെച്ചിരിക്കുകായാണ് ചെന്നൈ സൂപ്പർ കിങ്സ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനോടൊപ്പം 2025 നവംബറിൽ സഞ്ജു പറഞ്ഞ വോയിസ് ഓവർകൂടിയുണ്ട്. വിഡിയോ ഇപ്പോൾ സോഷ്യം മീഡിയയിൽ വൈറലായിരിക്കുകായാണ്.

‘മുമ്പും ഞാൻ ധോണിയെ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അദ്ധേഹത്തിന് ചുറ്റും നിറച്ച് ആളുകൾ ഉണ്ടാകും. ഒരു തവണയെങ്കിലും അദ്ദേഹത്തെ അടുത്ത് കാണണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ രണ്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം പരിശീലിക്കാനും കളത്തിലിറങ്ങാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും കഴിയുമെന്നതിൽ വലിയ സന്തോഷമുണ്ട്. എന്നും വോയ്‌സ് ഓവറിൽ സഞ്ജു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *