Event More NewsFeature NewsNewsPoliticsPopular NewsRecent News

മണിരത്നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; നായിക സായ് പല്ലവി, സംഗീതം എ.ആർ റഹ്മാൻ

ചെന്നൈ: കമൽഹാസൻ നായകനായ തഗ് ലൈഫ്എന്ന ചിത്രത്തിൻ്റെ പരാജയത്തിന് ശേഷം മണിരത്നം ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ.ആർ റഹ്മാനാണ്. മണിരത്നത്തിന്റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ‘കച്ചി സേര’ ഫെയിം സായ് അഭ്യങ്കർ ആണ് സംഗീത സംവിധായകൻ എന്ന തരത്തിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. 1992-ലെ ‘റോജ’ മുതൽ തുടങ്ങിയ മണിരത്നം- റഹ്മാൻ കൂട്ടുകെട്ട് ഈ ചിത്രത്തിലൂടെ തങ്ങളുടെ 34 വർഷത്തെ ജൈത്രയാത്ര തുടരുകയാണ്. സായ് അഭ്യങ്കർ സംഗീതം നൽകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നുവെങ്കിലും, മണിരത്നം റഹ്മാനിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ ഓഡിയോ പാർട്ണർ

Leave a Reply

Your email address will not be published. Required fields are marked *