Event More NewsFeature NewsNewsPoliticsPopular NewsRecent News

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

കൊ​​ച്ചി: ന​​ഴ്‌​​സു​​മാ​​ര്‍ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തു​​ട​​രാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി. മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തി​​ങ്ക​​ളാ​​ഴ്ച തു​​ട​​രു​​ന്നു​​ണ്ടെ​​ന്ന് കാ​​ണി​​ച്ച് മ​​ധ്യ​​സ്ഥ​​നാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ റി​​പ്പോ​​ര്‍ട്ട് കോ​​ട​​തി അ​​നു​​വ​​ദി​​ച്ചു. തു​​ട​​ര്‍ന്ന് വി​​ഷ​​യം 30ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി ജ​​സ്റ്റീ​​സ് സി.​​പി.​​ മു​​ഹ​​മ്മ​​ദ് നി​​യാ​​സ് മാ​​റ്റി.

ശ​​മ്പ​​ളവ​​ര്‍ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ന​​ഴ്‌​​സു​​മാ​​രു​​ടെ സ​​മ​​ര​​ത്തി​​നെ​​തി​​രേ കേ​​ര​​ള പ്രൈ​​വ​​റ്റ് ഹോ​​സ്പി​​റ്റ​​ല്‍സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് മ​​ധ്യ​​സ്ഥ ച​​ര്‍ച്ച​​യ്ക്ക് കോ​​ട​​തി നേ​​ര​​ത്തേ നി​​ര്‍ദേ​​ശി​​ച്ച​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൈ​​ക്കോ​​ട​​തി​​യി​​ലെ മീ​​ഡി​​യേ​​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ന്നെ​​ങ്കി​​ലും പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​മാ​​യി​​ല്ല. തു​​ട​​ര്‍ന്നാ​​ണ് കൂ​​ടു​​ത​​ല്‍ സ​​മ​​യം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം മ​​ധ്യ​​സ്ഥ​​ന്‍ അ​​റി​​യി​​ച്ച​​ത്.

മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ന​​ഴ്‌​​സു​​മാ​​ര്‍ സ​​മ​​ര​​ത്തി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ല്‍ക്ക​​ണ​​മെ​​ന്നും ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള മു​​ന്‍ നി​​ര്‍ദേ​​ശം പാ​​ലി​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. ജോ​​ലി​​ക്ക് ഹാ​​ജ​​രാ​​കു​​ന്ന​​വ​​ര്‍ക്കെ​​തി​​രേ പ്ര​​തി​​കാ​​ര ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​രു​​തെ​​ന്ന നി​​ര്‍ദേ​​ശം മാ​​നേ​​ജ്‌​​മെ​​ന്‍റും പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *