Event More NewsFeature NewsNewsPoliticsPopular NewsRecent News

യുഡിഎഫ് പൂർണമായും അവഗണിച്ചു; അതൃപ്തി പരസ്യമാക്കി സി കെ ജാനു.

യുഡിഎഫ് പൂർണമായും അവഗണിച്ചെന്ന് അതൃപ്തി പരസ്യമാക്കി ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു. പരിഗണിക്കാത്തതിന്റെ കാരണം ഫോണിലെങ്കിലും വിളിച്ചുപറയേണ്ട സാമാന്യ മര്യാദ നേതൃത്വം കാണിച്ചില്ല. സ്വതന്ത്രയായി മത്സരിക്കണോ എന്ന് ഈമാസം 22ന് ചേരുന്ന യോഗത്തിനുശേഷം ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും സി കെ ജാനു പറഞ്ഞു.

പി വി അൻവറിന്റെ പാർട്ടിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും ഒന്നിച്ചാണ് അസ്സോസിയേറ്റ് മെമ്പറായി അംഗീകരിച്ചിട്ടുള്ളത്. പി വി അൻവറിനെ പരിഗണിക്കുകയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ അവഗണിക്കുകയുമാണ് ചെയ്തിരിക്കുന്നത്. മാനന്തവാടി, ബാലുശ്ശേരി എന്നിങ്ങനെ 2 സീറ്റുകളാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ രണ്ടിടത്തും പാർട്ടിയെ പരിഗണിച്ചില്ല സി കെ ജാനു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *