തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് ഇന്ന് നിർണായകം, ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ വാദം പൂർത്തിയായ ശേഷം വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ കാര്യങ്ങൾ അന്വേഷിച്ചില്ല, ആര്, എവിടെ വെച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിൽ ഒരു ക്രിമിനൽ സാധ്യത തെളിയിക്കാൻ കഴിയില്ലെന്നും തൊണ്ടിമുതൽ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. തൊണ്ടിമുതലിൽ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സീനിയർ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസിൽ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രിൽ നാലിന് 60 ഗ്രാം ഹാഷിഷുമായിതിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായആസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർസർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായഅടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ്കേസ്. വഞ്ചിയൂർ കോടതിയിലെഅഭിഭാഷകനായിരുന്ന ആൻ്റണി രാജു തന്റെസീനിയറായ അഡ്വ. സെലിൻ വിൽഫ്രഡുമായിചേർന്നാണ് ആൻഡ്രൂവിന്റെ വക്കാലത്ത്ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിപ്രതിയെ 10 വർഷത്തേക്ക് ശിക്ഷിച്ചു. എന്നാൽഹൈക്കോടതിയിൽ നിന്ന് ആൻഡ്രൂ അനുകൂലവിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രംപ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദംഅംഗീകരിച്ചാണ് ആൻഡ്രൂവിനെ കോടതിവിട്ടയച്ചത്.
