ഗ്രാമിയിൽ തിളങ്ങി ദലൈലാമയും സ്പീൽബർഗും; കെ പോപ്പിനും പുരസ്കാരകത്തിളക്കം
ഗ്രാമി പുരസ്കാരങ്ങളിൽ ചരിത്രം. ടിബറ്റൻ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കൻ ഫിലിം മേക്കർ സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരം. കെ പോപ്പിനും പുരസ്ക്കാരകത്തിളക്കം. മികച്ച ഓഡിയോ ബുക്ക്, നറേഷൻ, സ്റ്റോറി ടെല്ലിങ് ആൻഡ് റെക്കോർഡിങ് വിഭാഗത്തിലാണ് ദലൈലാമയുടെ പുരസ്കാരനേട്ടം.
‘മ്യൂസിക് ഫോർ ജോൺ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം നേടിയതോടെയാണ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് ആദ്യ ഗ്രാമി സ്വന്തമാക്കിയത്. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് ‘കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ ലെ ‘ഗോൾഡൻ’ എന്ന ഗാനം നേടിയത്. കരിയറിലെ ആദ്യ ഗ്രാമി പുരസ്ക്കാരം നേടി ലേഡി ഗാഗ. ആബ്ര കാ ഡാബ്രയിലൂടെ ഡാൻസ് പോപ്പ് റെക്കോർഡിങ് വിഭാഗത്തിലാണ് നേട്ടം.
റാപ്പ് കാറ്റഗറിയിൽ മൂന്ന് പുരസ്കാരങ്ങൾ
സ്വന്തമാക്കി കെൻഡ്രിക് ലാമർ. മികച്ച
ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനാണ്
ബാഡ് ബണ്ണിക്ക് പുരസ്കാരം. ആൽബം
ഓഫ് ദി ഇയർ പുസ്കാരം സ്വന്തമാക്കാൻ
കടുത്ത മൽസരമാണ് മൂവരും നടത്തുന്നത്.
പുലിറ്റ്സർ പ്രൈസ് വിജയ് കൂടിയായ
ലാമർക്ക് ഗ്രാമിയിൽ 9
നോമിനേഷനുകളാണ് ഉള്ളത്.
ലോസഞ്ചൽസിലാണ് 68-ാമത് ഗ്രാമി
സംഗീത പുരസ്കാരങ്ങളുടെ
പ്രഖ്യാപനച്ചടങ്ങ്.
