Feature NewsNewsPopular NewsRecent News

രാഹുൽ കേസിൽ അധിക്ഷേപം; ദീപ ജോസഫിനെതിരെ അതിജീവിത സുപ്രിം കോടതിയിൽ

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രിം കോടതിയിൽ.

അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹരജിയിൽ തടസഹരജി ഫയൽചെയ്തു. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.

അഡ്വ കെ. ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ ഹരജി ഫയൽ ചെയ്തത്. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപ ജോസഫ് സുപ്രിം കോടതിയെ സമീപിച്ചത്. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തൻ്റെ വാദം കേൾക്കണമെന്ന് ആവശ്യം.

ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ മുരളി എംഎൽഎ നൽകിയ പരാതിയെ സ്പീക്കർ എ എൻ ഷംസീർ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *