Event More NewsFeature NewsNewsPoliticsPopular NewsRecent News

വനത്തിലെ കേണി സംരക്ഷണം ശ്രദ്ധേയമായി

കൽപറ്റ : മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ വന്യജീവികൾക്ക് വനത്തിൽ തന്നെ ജലലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വനം -വന്യജീവി വകുപ്പ് കൽപറ്റ റെയ്ഞ്ച് അധികൃതർ ബാണാസുരമലയുടെ താഴ്‌വാരത്തെ കാറ്റുകുന്നിൽ കേണി സംരക്ഷണം നടത്തിയത് ഏറെ ശ്രദ്ധേയമായി . വനത്തിൽ ജലസംരക്ഷണം ഉറപ്പു വരുത്തുക എന്നത് സംസ്ഥാന സർക്കാരിൻെറ പത്തിന മിഷൻ പദ്ധതികളിലെ വളരെ പ്രധാനപെട്ടതാണ് ‘ഫുഡ് ഫോഡർ വാട്ടർ’ പ്രവർത്തനങ്ങൾ . രാവിലെ 7 മണിക്ക് ബാണാസുരമല-മീന്മുട്ടി വാട്ടർഫാൾ പരിസരവും കച്ചവട സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കിയതിനു ശേഷമാണ് വയനാട് ചെന്നലോടുള്ള ടോട്ടം (totem) റിസോഴ്സ് സെന്റർ അംഗങ്ങളുടെ സഹായത്തോടെ കൽപറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറും വാരാമ്പറ്റ വനസംരക്ഷണ സമിതി അംഗങ്ങളും ചേർന്ന് കാറ്റ്കുന്നിലെ നാശോന്മുഖമായ പഴയകാല കേണി ഒരിക്കലും വറ്റാത്ത രീതിയിൽ ജലസംരക്ഷണം ഉറപ്പ് വരുത്തിയത്. കൽപറ്റ ഫോറസ്റ്റ് ഓഫിസർ കെ. ഹാഷിഫ്, പടിഞ്ഞാറത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫറസർ വി. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഭിജിത്ത് കെ .എ, ജിഷ്ണയ ചന്ദ്രൻ, ജെറിൻ ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവൃത്തിയിൽ ചെന്നലോട് ടോട്ടം റിസോഴ്‌സ് സെന്ററിലെ ഓർഗനൈസർ നീതു സജി, ദീപിക ദാസ് ഡി, സെക്രട്ടറി ജെയ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം അംഗങ്ങളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *