Event More NewsFeature NewsNewsPoliticsPopular NewsRecent News

ആഘോഷമായി ‘ജോറാട്ടാ’ ഊരുത്സവം നടത്തി

മാനന്തവാടി: കുടുംബശ്രീ വയനാട്, തിരുനെല്ലി സി. ഡി. എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അപ്പപ്പാറ ഉന്നതിയിൽ ‘ഊരുത്സവം’ സംഘടിപ്പിച്ചു. അയൽക്കൂട്ട ശാക്തീകരണം ലക്ഷ്യമിട്ട് കാട്ടുനായ്ക്ക, പണിയ തദ്ദേശീയ സമൂഹങ്ങൾ കൂടുതൽ അധിവസിക്കുന്ന അപ്പപ്പാറ ഉന്നതിയിൽ വിവിധ പരിപാടികളോടെയാണ് ജോറാട്ടാ എന്ന പേരിൽ ‘ഊരുത്സവം’ സംഘടിപ്പിച്ചത്. കാട്ടുനായ്ക്ക ഭാഷയിൽ ‘ജോറാട്ട’ എന്നാൽ കളി എന്നാണ് അർത്ഥം. തദ്ദേശീയരുടെ സാംസ്‌കാരികതനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികളോടെയാണ് ഉത്സവം അരങ്ങേറിയത്.തിരുനെല്ലി സി.ഡി.എസ്. ചെയർപേഴ്സൺ രജനി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു‌. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷീല, എ.ഡി.എസ്. പ്രസിഡന്റ് എൽ.സി., സെക്രട്ടറി ഷീബ, പൊതു പ്രവർത്തകൻ സുഭാഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൻ്റെ ഭാഗമായി സിവിൽ എക്സൈസ് ഓഫീസർ പിൻറോ ജോൺ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

തുടർന്ന്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് (ആദിവാസി സംസ്‌കാരം പുനരുദ്ധാരണ പഠന കേന്ദ്രം) ടീം അവതരണം നടത്തി. ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ?അയൽക്കൂട്ട അംഗങ്ങൾ, ബാലസഭ, ബ്രിഡ്‌ജ് കോഴ്സ് കുട്ടികൾ, യൂത്ത് ക്ലബ് അംഗങ്ങൾ തുടങ്ങി ഇരുന്നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ആനിമേറ്റർ രാധിക ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *