Event More NewsFeature NewsNewsPoliticsPopular NewsRecent News

ശ്രേയസ് ദിനാചരണവും,പച്ചക്കറി തൈകളുടെ വിതരണവും നടത്തി.

പാമ്പള: –
ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാമ്പള യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തുകയും,പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊജക്റ്റ്‌ മാനേജർ കെ. പി.ഷാജി മുഖ്യസന്ദേശം നൽകി.ശ്രേയസ് പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വിശദീകരിച്ചു.”മാനസികാരോഗ്യം” എന്ന വിഷയത്തിൽ സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസ് എടുത്തു.സെൻട്രൽ കോർഡിനേറ്റർ മഞ്ജു, സി ഡി ഒ സുനി ജോബി,ജിൻസി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *