Event More NewsFeature NewsNewsPoliticsPopular NewsRecent News

മാതൃകയാമായി പ്രവാസി കൂട്ടായ്മ: പനമരം സ്കൂളിലെ കുരുന്നുകൾക്ക് ഇനി ശുദ്ധജല സമൃദ്ധി

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി പനമരം മഹല്ല് പ്രവാസി ഗ്രൂപ്പ്. കാലാവസ്ഥയ്ക്കനുസരിച്ച് ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്ന രണ്ട് വാട്ടർ പ്യൂരിഫയറുകളാണ് പ്രവാസി കൂട്ടായ്മ സ്കൂളിന് സമ്മാനിച്ചത്.
​വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് സുബൈർ കെ.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും പ്രവാസി കൂട്ടായ്മ ഭാരവാഹികളും സ്കൂൾ അധികൃതരും പങ്കെടുത്തു. നാടിന് മാതൃകയായ പ്രവാസി കൂട്ടായ്മയുടെ കരുണാർദ്രമായ പ്രവർത്തനത്തിന് സ്കൂൾ അധികൃതരും പിടിഎയും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *