Feature NewsNewsPopular NewsRecent News

റോഡരികിൽ ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റുക: എച്ച്.ആർ.എഫ്

കണിയാമ്പറ്റ: മില്ലുമുക്ക് മുസ്ലിം പള്ളിക്ക് തൊട്ടടുത്തായി കൽപ്പറ്റ മാനന്തവാടി സ്റ്റേറ്റ് ഹൈവേയിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന പൊതുമരാമത്തു വകുപ്പിൻ്റെ മരം അടിയന്തിരമായി മുറിച്ചു മാറ്റാൻ നടപടികൾ സ്വീകരിക്കണമെന്ന് ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ (എച്ച്. ആർ എഫ്) ജില്ലാ പ്രസിഡണ്ട് സജി സ്റ്റാൻലി ആവശ്യപ്പെട്ടു. ഉള്ളുപൊള്ളയായ മരം വേരുകൾ പുറത്തേക്ക് വന്ന് റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുകയാണ്. മഴ പെയ്‌താലോ ശക്തമായ കാറ്റ് വീശിയാലോ മരം റേഡിലേക്കും മുൻഭാഗത്തുള്ള വീടുകൾക്ക് മുകളിലേക്കോ പതിച്ചേക്കാം ഇതു സംബന്ധിച്ച് പ്രദേശവാസികൾ പഞ്ചായത്തിലും പൊതുമരാമത്തു വകുപ്പിലും പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ ജില്ലാ കലക്‌ടർ ഇടപെടണമെന്നും ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *