വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം.
പുൽപ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം.
കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനും,പുൽപ്പള്ളി–ചേകാടി റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രകാശ് പറഞ്ഞു.നാടിന്റെ വികസനപരമായി ഏറെ പ്രാധാന്യമുള്ള ഈ രണ്ട് ആവശ്യങ്ങൾക്കായുള്ള വ്യാപാരി സംഘടനയുടെ ഇടപെടലുകൾ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പുൽപ്പള്ളിയിൽ താലൂക്ക് ആശുപത്രി, ഫയർ സ്റ്റേഷൻ മുതലായവ കൊണ്ടുവരുന്നതിനായും സംഘടന നടത്തുന്ന പ്രവർത്തനങ്ങളും അങ്ങേയറ്റം ശ്ലാഘനീയമാണ്. പൊതുനന്മ ലക്ഷ്യമാക്കി വ്യാപാരി സമൂഹം നടത്തുന്ന ഇത്തരം എല്ലാ പ്രവർത്തനങ്ങളെയും പിന്തുണക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും, വയനാട് ജില്ലാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ട ജോജിൻ ടി. ജോയ്,ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ,ട്രഷറർ നൗഷാദ് കരിമ്പനക്കൽ തുടങ്ങിയ ജില്ലാ ഭാരവാഹികൾക്ക് പുൽപ്പള്ളിയിൽ നൽകിയ പ്രൗഢഗംഭീരമായ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്. വ്യാപാരഭവൻ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് സ്വീകരിച്ച് താളമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി വ്യാപാരഭവനിൽ സമാപിച്ച സ്വീകരണ സമ്മേളനത്തിൽ സംസ്ഥാനക്കമ്മറ്റി അംഗവും യൂണിറ്റ് പ്രസിഡണ്ടുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജോജിൻ ടി.ജോയ്, കെ.ഉസ്മാൻ,നൗഷാദ്, കെ.എസ്.അജിമോൻ, വി.ഡി.ജോസഫ്, ജോണി പെരിക്കല്ലൂർ, ഫൈസൽ, ഷാരി ജോണി, പി.എ.ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. ബാബു രാജേഷ്, ജോബിഷ് യോഹൻ, ജോസ് കുന്നത്ത്,ഇ.കെ.മുഹമ്മദ്, സജി വർഗീസ്, പ്രഭാകരൻ, പ്രസന്നകുമാർ, വേണുഗോപാൽ,കെ.ജോസഫ്,പി.എം.പൈലി, ശിവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
