Feature NewsNewsPopular NewsRecent News

വനം വകുപ്പിന്റെ ജനസേവന അദാലത്ത് ബത്തേരിയിൽ നടത്തി

ബത്തേരി: കേരള സർക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഭാഗങ്ങളിൽ ഉൾപ്പെടുന്ന കുറിച്യാട്, സുൽത്താൻ ബത്തേരി, മുത്തങ്ങ റെയ്ഞ്ചുകളുടെ വന്യജീവി നഷ്ട പരിഹാര ‘അദാലത്ത്’ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഹാളിൽ വച്ചു നടന്നു. സുൽത്താൻ ബത്തേരി ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഇന്ദ്രജിത് അദാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐഎഫ്എസ് അദ്ധ്യക്ഷതവഹിച്ചു. അജിത് കെ രാമൻ എസിഎഫ് (വയനാട് വന്യജീവി സങ്കേതം )സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ കോംപൻസേഷൻ അപേക്ഷകർക്കും, ലാൻഡ് എൻഒസി അപേക്ഷകർക്കുമുള്ള ചെക്കും, ഉത്തരവും വിതരണം ചെയ്തു.

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ലൈയ്‌സൺ ഓഫീസർ കിരൺ ഐ വി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് ലൈയ്‌സൺ ഓഫീസർ അന്ന പൗലോസ് എന്നിവർക്ക് വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ നിന്നും സുഗമമായ പ്രവർത്തനങ്ങൾക്കായി ലാപ്ടോപ്പുകൾ നൽകി.

നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജന പ്രതിനിധികൾ,എഡിസിഎഫ് അരുൾ സെൽവൻ, റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർമാരായ നസ്‌ന, രാജീവ് എന്നിവർ ആശംസകൾ അറിയിച്ചു.

അഡ്വക്കേറ്റ് ജോയ് ഡിഎൽഎസ്എ വയനാട് നിയമസേവനത്തെ കുറിച്ച് ക്ലാസെടുത്തു. വയനാട് വന്യജീവി സങ്കേതം കൺസർവേഷൻ ജിയോളജിസ്റ്റ് വിഷ്ണു.ഒ വയനാട് ലാൻഡ്‌സ്കേപ്പ്, മിറ്റിഗേഷൻ,എന്നിവയെ കുറിച്ച് ക്ലാസ് നടത്തി. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പരാതികൾ വാങ്ങുകയും, അപേക്ഷ നൽകുന്നതിന് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *