Feature NewsNewsPopular NewsRecent News

പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും: സെമിനാർ നടത്തി

കല്‍പ്പറ്റ: സിപിഐ(എംഎല്‍), എംഎല്‍പിഐ(റെഡ്ഫഌഗ്) ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി
‘പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും’ എന്ന വിഷയത്തില്‍ എംജിടി ഹാളില്‍ സെമിനാര്‍ നടത്തി. സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ. പൗരന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്ന കോര്‍പറേറ്റ് ശക്തികള്‍ പൊളിറ്റിക്കല്‍ എക്‌സിക്യുട്ടീവുകളുടെ ഒത്താശയോടെ രാജ്യത്ത് സൈ്വരവിഹാരം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ആദിവാസികളും പരമ്പരാഗത കര്‍ഷകരും അവകാശ നിഷേധം നേരിടുകയാണ്. ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ പലതും പരിസ്ഥിതി സൗഹൃദമല്ലെന്നും അഡ്വ.പൗരന്‍ പറഞ്ഞു. സിപിഐ(എംഎല്‍)ജില്ലാ സെക്രട്ടറി സാം പി. മാത്യു അധ്യക്ഷത വഹിച്ചു. റിട്ട.സബ് ജഡ്ജ് എം. രമേശന്‍, അഡ്വ.പി. ചാത്തുകുട്ടി, ഇ.പി. അനില്‍, എന്‍. ബാദുഷ, വി.പി. വര്‍ക്കി, അഡ്വ.ലൂസി കളപ്പുര, കെ.എന്‍. പ്രേമലത, കെ.വി. ഗോകുല്‍ദാസ്, അജിത് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍പിഐ(റെഡ്ഫഌഗ്)ജില്ലാ സെക്രട്ടറി എ.എന്‍. സലിംകുമാര്‍ സ്വാഗതവും ഇ.ജെ. ദേവസ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *