Feature NewsNewsPopular NewsRecent News

ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ളാഷ്മോബ് അവതരണം

മാനന്തവാടി: മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണിയാരം എ.എൽ.പി സ്കൂളും എരുമത്തെരുവ് A2 റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഫ്ളാഷ്മോബ് പ്രത്യേക ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാലയത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമത്തെരുവിൽവെച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്‌ലാഷ്മോബിന്റെ ഉദ്ഘാടനം മാനന്തവാടി എക്സൈസ് വിമുക്തി സർക്കിൾ ഇൻസ്‌പെക്‌ടർ അശോക് കുമാർ. ടി നിർവഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ റെസ്റ്റോറന്റിൽ പതിപ്പിക്കുന്നതിനായി ജാഷി വയനാട് ഏറ്റുവാങ്ങി. അധ്യാപകരായ അബ്‌ദുൾ നാസർ, നിഷ സെബാസ്റ്റ്യൻ, ജിൽജ കെ. പി., രാജലക്ഷ്മി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *