Event More NewsFeature NewsNewsPoliticsPopular NewsRecent News

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെഎസ്യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നടത്തിയ കൽപ്പറ്റ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചിനിടയിൽ പോലീസുകാരൻ്റെ മുഖത്തടിച്ച കെ.എസ്‌.യു വയനാട് ജില്ലാ പ്രസിഡന്ററിനെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വൈത്തിരി പ്രൊബേഷൻ എസ് ഐ ബേസിൽ പോളിൻ്റെ പരാതി പ്രകാരം ഗൗതം ഗോകുൽദാസിനെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മർദിച്ചതിനെതിരെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഗൗതം അടക്കമുള്ള പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ ഗൗതം കൈനീട്ടി എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യം മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *