Feature NewsNewsPopular NewsRecent News

സാമ്പത്തിക തർക്കം; ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപിന്റെ ഹരജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിൻ്റെ ഇടക്കാല ഉത്തരവ്. ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹരജിക്ക് കാരണം.

സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയതും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതുവരെ ഹരജിക്കാരന്റെറെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. നേരത്തെ ഇരു നിർമാതാക്കളും ചേർന്ന് പൃഥ്വിരാജിനെ നായകനാക്കി ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം നിർമിച്ചിരുന്നു.

ദിലീപിന്റെ 152-ാമത്തെ ചിത്രമാണ് ‘ നീക്കം’. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘നീക്കം’. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രം ത്രില്ലർ ആണെന്നാണ് സൂചന. ജഗൻ ഷാജി കൈലാസിന്റെ സംവിധാന രംഗത്തെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നീക്കം’.

Leave a Reply

Your email address will not be published. Required fields are marked *