കള്ളാടി മണ്ണിടിച്ചിൽ; സ്വാഭാവിക് മണ്ണിടിച്ചിലല്ലെന്നും മനുഷ്യ നിർമ്മിതമെന്നും മന്ത്രി ടി സിദ്ധിഖ്
വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ ആറുപേരെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപൂർ, രജനീഷ്, തന്മയ് ഘോഷ് എന്നി തൊഴിലാളികളാണ് ചികിത്സയിലുള്ളത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി മന്ത്രി ടി.സിദ്ദിഖ്
പറഞ്ഞു.ദുരന്തവിവരമറിഞ്ഞ് എൻ.ഡി.ആർ.എഫിൻ്റെ രണ്ട് സംഘങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള ആദ്യ സംഘത്തിന് പുറമെ കോഴിക്കോട് നിന്നുള്ള സംഘത്തോടും അടിയന്തരമായി സ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയർഫോഴ്‌സ് സംഘവും ജില്ലാ കളക്‌ടറും ഇതിനോടകം തന്നെ ദുരന്തസ്ഥലത്ത് എത്തിക്കഴിഞ്ഞു. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അടിയന്തര പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വീഴ്ചകൾ പരിശോധിക്കുംനേരത്തെ വയനാട്ടിൽ പെയ്ത ശക്തമായ മഴയ്ക്ക് ശേഷം ഇപ്പോൾ ഉണ്ടായ ചെറിയ മഴയിൽ ഇത്തരമൊരു ദുരന്തം സംഭവിച്ചത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പ്രദേശത്തെ അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണപ്രവർത്തനങ്ങളും സംബന്ധിച്ച് മുൻപ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കൃത്യമായ സൂചനകൾ നൽകിയിരുന്നതാണ്. എന്നാൽ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ടുപോകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സർക്കാർ ഗൗരവമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതനായി ഉടൻ തന്നെ വയനാട്ടിലേക്ക് തിരിക്കും
