Event More NewsFeature NewsNewsPoliticsPopular NewsRecent News

മൂലങ്കാവിൽ ചക്ക വിഭവങ്ങൾ നൽകി പ്ലസ് വൺ വരവേൽപ്പ്

മൂലങ്കാവ്:ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം നടന്ന ഹയർ സെക്കൻഡറി പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ
ചക്ക വിഭവങ്ങൾ നൽകി സ്വീകരിച്ചു.
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചക്ക ചുള, ചക്കപ്പൊരി ,ചക്കയട , ചക്കവറ്റൽ ,ചക്കപ്പഴം തുടങ്ങിയ ചക്ക വിഭവങ്ങൾ നൽകിയാണ് വിദ്യാർഥികളെ സ്വീകരിച്ചത്.
കുട്ടികൾക്ക് ആശംസാ കാർഡുകളും കൈമാറി.
വയനാട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീജ സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡന്റ്‌ ബാബു എൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് മുഖ്യാതിഥിയായിരുന്നു.
ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിവി അനൂപ് ,
സ്കൂൾ പ്രിൻസിപ്പൽ പ്രഷിബ ടി.കെ , ഹെഡ്മാസ്റ്റർ അശോകൻ എം.സി,
എസ്എംസി ചെയർമാൻ അബൂബക്കർ എം.സി,
എബി കെ.എൻ, ഷാജിത പി.എസ്, ശ്രീരേഖ സി.ജെ , വിദ്യാർഥി പ്രതിനിധികളായ കൃഷ്ണപ്രിയ കെ.പി , ഷിഫ മറിയം സുരേഷ്, നെവിൻ റീച്ചാർഡ്, സേവിയർ, ലയന നായർ, ജോയൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
രക്ഷിതാക്കൾക്കായിമക്കളെ അറിയാൻ സെമിനാറിന് രാജേന്ദ്രൻ എം.കെ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *