Feature NewsNewsPopular NewsRecent News

ജന്മദിനത്തിൽകുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സുരേഷ് ഗോപി; അച്‌ഛന് മധുരം നൽകി ഗോകുലും മാധവും

ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ചായിരുന്നു ആഘോഷം. ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ് എന്നിവർക്കൊപ്പമാണ് കേക്ക് മുറിച്ചത്. ലളിതമായ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സുരേഷ് ഗോപിയുടെ മീഡിയ അഡ്മിൻ ആയ വിഷ്ണു കുറുപ്പാണ് താരത്തിന്റെ വിഡിയോ പങ്കുവച്ചത്. “എല്ലാവർക്കും മാതൃകയാവുകയും മുന്നിൽ നിന്ന് നയിച്ച് വഴികാട്ടിയാവുകയും ചെയ്യുന്നയാൾക്ക്; നമ്മുടെയെല്ലാം പ്രിയപ്പെട്ട, അതുല്യനായ ഒന്നാമന് ഒരായിരം ജന്മദിനാശംസകൾ, ‘ എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകൾ.

സെലിബ്രിറ്റികളടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. ഒറ്റക്കൊമ്പനായി കാത്തിരിക്കുന്നുവെന്നും ആരാധകർ കുറിച്ചു. കേക്ക് മുറിക്കുന്ന വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സുരേഷ് ഗോപിയുടെ വളർത്തു നായയും ആരാധകശ്രദ്ധ നേടി. കേക്ക് മുറിക്കുന്ന സമയമൊക്കെയും ഗോകുൽ സുരേഷിന്റെ അടുത്ത് സ്നേഹത്തോടെ നിൽക്കുകയായിരുന്നു അത്. “ഒരു രാജാപാളയം ബാക്കിൽ ഉണ്ടല്ലോ’ എന്നായിരുന്നു നായയെക്കുറിച്ച് ഒരു ആരാധകന്റെ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *