Feature NewsNewsPopular NewsRecent News

കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തുവിട്ടു

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഓർഡിനറി ബസുകളുടെ ഗണത്തിൽ പെടുന്ന ഏഴ് പ്രധാന വിഭാഗങ്ങളിലാണ് സ്ത്രീകൾക്ക് ഈ സബ് ക്ലാസ് അടിസ്ഥാനത്തിൽ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ഏഴ് ബസ് വിഭാഗങ്ങൾ. ഈ സർവീസുകളിലെല്ലാം സ്ത്രീകൾക്ക് ജൂൺ 15 മുതൽ യാത്രാ സൗജന്യം ലഭ്യമാകുമെന്നും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് കൃത്യമായ പട്ടിക പുറത്തുവിട്ടതെന്നും കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

ഓർഡിനറി ബസുകളുടെ എണ്ണം; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 687

കൊല്ലം 415

പത്തനംതിട്ട 150

ആലപ്പുഴ 227

കോട്ടയം 162

ഇടുക്കി 125

എറണാകുളം 325

തൃശൂർ 153

പാലക്കാട് 122

മലപ്പുറം 98

കോഴിക്കോട് 156

വയനാട് 172

കണ്ണൂർ 205

കാസർകോട് 128

സീറോ ടിക്കറ്റ് നൽകി യാത്ര, മാസം നഷ്ടം 70 കോടി

സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആണ് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സീറോ ടിക്കറ്റ് നൽകിയാകും സൗജന്യ യാത്ര അനുവദിക്കുക. എത്ര പേർ സൗജന്യ യാത്ര ചെയ്തുവെന്ന് കണക്കാക്കാൻ വേണ്ടിയാണ് സീറോ ടിക്കറ്റ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *