Feature NewsNewsPopular NewsRecent News

ജില്ലാ ക്ഷീര സംഗമത്തിന് ഇന്ന് തുടക്കമാകും

മാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, കേരള ഫീഡ്സ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന് തൃശ്ശിലേരി സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ ഇന്ന് (നവംബർ 25ന്) തുടക്കമാകും. കായിക മത്സരങ്ങൾ രാവിലെ 10ന് വടേരി റോയൽ ടർഫിൽ നടക്കും. 26ന് ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി ഡോ. വർഗീസ് കുര്യൻ അനുസ്മരണവും സംഘടിപ്പിക്കും. വയനാട് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർഗീസ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും. 27ന് നടക്കുന്ന വിളംബരജാഥ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ ഫ്ലാഗ് ഓഫ് ചെയ്യും.

നവംബർ 27ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. എം.എൽ.എ. ഉഷ വിജയൻ അധ്യക്ഷത വഹിക്കും. എം.പി. പ്രിയങ്ക ഗാന്ധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജനപ്രതിനിധികൾ പങ്കെടുക്കും. 28ന് നടക്കുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. എം.എൽ.എ. ഉഷ വിജയൻ അധ്യക്ഷത വഹിക്കും. ക്ഷീരസംഗമത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഡയറി എക്സിബിഷൻ, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, കലാ-കായിക മത്സരങ്ങൾ, പാൽ ഉത്പ്പന്നങ്ങളുടെ നിർമാണ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *